കേരളത്തിന്റെ ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കും; മുഖ്യമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിൻ

ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് കത്തിൽ അദ്ദേഹം അറിയിച്ചു

dot image

ചെന്നൈ: കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് കത്തിൽ അദ്ദേഹം അറിയിച്ചു. 'സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'വെന്ന് കത്തിൽ പറയുന്നു.

എം കെ സ്റ്റാലിന്റെ റ്വീറ്റ്

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി - സഖാവ് @PinarayiVijayan എഴുതിയ കത്ത് ബഹുമാനപ്പെട്ട കേരള വ്യവസായ മന്ത്രി @PRajeevOfficial എനിക്ക് കൈമാറിയിരുന്നു.

സംസ്ഥാന സർക്കാരുകളുടെ #FiscalAutonomy-യിൽ #UnionGovernment ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരള സർക്കാരിൻ്റെ ഹർജിക്ക് തമിഴ്നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹത്തിന് എഴുതിയ മറുപടി കത്തിൽ ഞാൻ ഉറപ്പ് കൊടുത്തിട്ടുണ്ട്.

കൂടാതെ, ബഹുമാനപ്പെട്ട #KeralaCabinet ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ #DMK പങ്കെടുക്കും.

തെക്കേ ഇന്ത്യയില് ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നിൽക്കുന്നു.

#CooperativeFederalism സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നത് വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ല!

സംസ്ഥാനസ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ #FascistBJP-ക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം,ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!

dot image
To advertise here,contact us
dot image