ഹേമന്ത് സോറന്റെ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യത്തെ തുടർന്നാണ് സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കുന്നത്

ഹേമന്ത് സോറന്റെ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
dot image

ന്യൂഡൽഹി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യത്തെ തുടർന്നാണ് സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കുന്നത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്താണ് ഹർജി.

നടപടിക്രമങ്ങൾ ലംഘിച്ചാണ് അറസ്റ്റ് എന്നായിരുന്നു ഹേമന്ദ് സോറന് വേണ്ടി ഹാജരായ കപിൽ സിബലിൻ്റെ പ്രധാന വാദം. ഹേമന്ദ് സോറനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി ഇന്ന് റാഞ്ചി പിഎംഎൽഎ കോടതി പരിഗണിക്കും. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.

രാജിക്ക് പിന്നാലെ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. സോറന്റ് അറസ്റ്റിൽ ജാർഖണ്ഡ് മുക്തി മോർച്ച സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഏജൻസി അധികാരം ദുരുപയോഗം ചെയ്തുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുളളതുമാണെന്ന് പറഞ്ഞ സോറൻ എസ് സി, എസ്ടി ആക്ട് പ്രകാരം ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കെ എസ് ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സോറൻ്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്. ഇഡി കസ്റ്റഡിയിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമായിരുന്നു സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.

കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. നേരത്തെ ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹേമന്ത് സോറൻ പരാതി നൽകിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നായിരുന്നു ഹേമന്ത് സോറൻ പൊലീസിൽ നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നത്. എസ് സി/എസ് ടി പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us