
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. 58 മിനിറ്റ് മാത്രമായിരുന്നു ബജറ്റ് പ്രസംഗം.
ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്ത്തും. വിനോദ സഞ്ചാര മേഖലയില് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി വലിയ അവസരം തുറക്കും. സംസ്ഥാനങ്ങളെ ടൂറിസം വികസനത്തിന് പ്രോത്സാഹിപ്പിക്കും.
മൂന്ന് പ്രധാന റെയില്വേ സാമ്പത്തിക ഇടനാഴി പദ്ധതികള് നടപ്പാക്കും.
മത്സ്യ സമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്ക്കുകള് സ്ഥാപിക്കും.
ഇറക്കുമതി തീരുവ ഉള്പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളില് മാറ്റമില്ലാതെ തുടരും: നിര്മ്മലാ സീതാരാമന്
ആയുഷ്മാന് ഭാരത് പദ്ധതിയില് അംഗന്വാടി ജീവനക്കാരെയും ആശാവര്ക്കര്മാരെയും ഉള്പ്പെടുത്തും.
രാഷ്ട്രീയ ഗോകുല് മിഷന് വഴി പാല് ഉല്പ്പാദനം കൂട്ടും.
40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകൾ ഇരട്ടിയാക്കും. ഇതോടെ 149 ആകും. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നല്കി: നിര്മ്മല സീതാരാമന്
അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോർ ഇന്ത്യയെ മാറ്റിമറിക്കും: നിര്മ്മല സീതാരാമന്
ജയ് ജവാന്, ജയ് കിസാന്, ജയ് വിഗ്യാന് (ശാസ്ത്രം), ജയ് അനുസന്ധാന് (ഗവേഷണം) എന്നതാണ് മോദി സര്ക്കാരിന്റെ മോട്ടോ. പ്രതിരോധ മേഖലയില് ചെലവ് വർധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാവും. ഇത് ജിഡിപിയുടെ 3.4% വരും: നിര്മ്മല സീതാരാമന്
കൊവിഡ് വെല്ലുവിളികള്ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല് പദ്ധതി മുടങ്ങിയില്ല. 3 കോടി വീടുകള് എന്ന ലക്ഷ്യത്തിലേക്ക് സര്ക്കാര് അടുത്തുകഴിഞ്ഞു. കുടുംബങ്ങളുടെ എണ്ണത്തില് ഉണ്ടാകുന്നതിനാല് അടുത്ത 5 വര്ഷത്തിനുള്ളില് 2 കോടി വീടുകളുടെ നിര്മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കും: നിര്മ്മല സീതാരാമന്
വിവിധ വകുപ്പുകളുടെ കീഴിൽ നിലവിലുള്ള മെഡിക്കൽ ഇൻഫ്രാ ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു: നിര്മ്മല സീതാരാമന്
മേല്ക്കൂര സോളാര് പദ്ധതി വഴി ഒരു കോടി കുടുംബങ്ങള്ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും: നിര്മ്മല സീതാരാമന്
മുത്തലാഖ് നിയമവിരുദ്ധമാക്കി ബില് പാസാക്കിയതും തിരഞ്ഞെടുപ്പില് സ്ത്രീകള്ക്ക് മൂന്നിലൊന്ന് സംവരണം ഏര്പ്പെടുത്തിയതും സര്ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതികളുടെ നേട്ടം: നിര്മ്മലാ സീതാരാമന്
കൊവിഡിന് ശേഷം ആഗോള കാര്യങ്ങള് കൂടുതല് സങ്കീര്ണ്ണമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് 19 മഹാമാരിക്ക് ശേഷം പുതിയ ലോകക്രമം ഉയര്ന്നുവന്നു. മഹാമാരി പ്രതിസന്ധിയിലേക്ക് നയിച്ചു. എന്നാല് ഇന്ത്യ വിജയകരമായി നീങ്ങി. വളരെ ദുഷ്കരമായ സമയത്തിന് ശേഷമാണ് ഇന്ത്യ ജി20 ഉച്ചകോടി ഏറ്റെടുത്തത്: നിര്മ്മലാ സീതാരാമന്
പ്രധാനമന്ത്രി മുദ്ര യോജന 43 കോടി രൂപ വായ്പ അനുവദിച്ചതില് 22.5 ലക്ഷം കോടി യുവാക്കളുടെ സംരംഭകത്വത്തിനായി നല്കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാര്ട്ടപ്പ് ഇന്ത്യ, സ്റ്റാര്ട്ടപ്പ് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുകള് എന്നിവ യുവാക്കളെ സഹായിക്കുന്നതാണ്: നിര്മ്മലാ സീതാരാമന്
നികുതി അടിസ്ഥാനത്തില് വളര്ച്ച കൈവരിക്കാന് ജിഎസ്ടി സഹായിച്ചു. ആളുകളുടെ ശരാശരി യഥാര്ത്ഥ വരുമാനം 50% വര്ധിച്ചു: നിർമ്മലാ സീതാരാമൻ
സ്കില് ഇന്ത്യാ മിഷന് 1.4 കോടി യുവാക്കള്ക്ക് പരിശീലനം നല്കി. 54 ലക്ഷം യുവാക്കള് നൈപുണ്യവും പുനര്-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള് സ്ഥാപിച്ചു. 7 ഐഐടികള്, 16 ഐഐഐടികള്, 7 ഐഐഎമ്മുകള്, 15 എയിംസ്, 390 സര്വകലാശാലകള് എന്നിവ ഇതില് ഉള്പ്പെടും: നിർമ്മലാ സീതാരാമൻ
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ജനം ബിജെപി സര്ക്കാരിനെ തിരഞ്ഞെടുപ്പുമെന്നാണ് പ്രതീക്ഷിക്കുന്നത്:നിർമ്മലാ സീതാരാമൻ
പ്രധാനമന്ത്രി ജന്മന് യോജന ഗോത്ര വിഭാഗങ്ങള്ക്കിടയില് വികസനം എത്തിച്ചു. കഴിഞ്ഞ പത്ത് വര്ഷത്തിനിടെ ദാരിദ്രനിര്മാര്ജനം നടത്തിയത് 25 കോടി ജനങ്ങള്ക്കിടയില്: നിർമ്മലാ സീതാരാമൻ
പാവപ്പെട്ടവര്, സ്ത്രീകള്, യുവാക്കള്, കര്ഷകര് എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം. 2047 ഓടെ വികസിത ഭാരതമാണ് മുന്നില്: നിർമ്മലാ സീതാരാമൻ
"സബ്കാ സാത്, സബ്കാ വികാസ്" മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തില് രാജ്യത്ത് ഗുണപരമായ മാറ്റങ്ങള് ഉണ്ടാക്കി: നിർമ്മലാ സീതാരാമൻ
ജനങ്ങള്ക്ക് നേട്ടമുണ്ടാക്കുന്ന ബജറ്റ് ആയിരിക്കും പ്രഖ്യാപിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് പ്രതികരണം.
ബജറ്റ് രാജ്യത്തിന്റെ വികസന സ്വപ്നങ്ങളും 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയും ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎം-ജെഎവൈ) ഇൻഷുറൻസ് പരിരക്ഷ 50% വരെ ഉയർത്തിയേക്കും
ധനമന്ത്രി നിര്മ്മലാ സീതാരാമന് പാര്ലമെന്റിലെത്തി. രാഷ്ട്രപതിയെ കണ്ടശേഷമാണ് പാര്ലമെന്റിലെത്തിയത്. ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ യോഗം.
ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി നിര്മ്മലാ സീതാരാമന്
Union Minister of Finance and Corporate Affairs Nirmala Sitharaman along with Ministers of State Dr Bhagwat Kishanrao Karad and Pankaj Chaudhary and senior officials of the Ministry of Finance called on President Droupadi Murmu at Rashtrapati Bhavan before presenting the Union… pic.twitter.com/o2UrUCRuaH
— ANI (@ANI) February 1, 2024
ധനമന്ത്രി നിര്മ്മലാ സീതാരാമന് രാഷ്ട്രപതി ഭവനിലേക്ക്. അല്പ്പസമയത്തിനകം ബജറ്റുമായി രാഷ്ട്രപതിയെ കാണും. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.
പാര്ലമെന്റില് വനിതാ സംവരണ ബില് പാസാക്കിയ സാഹചര്യത്തില് എത്രകണ്ട് സ്ത്രീകള്ക്ക് പ്രധാന്യം നല്കുന്നതായിരിക്കും ബജറ്റെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. യുവതികള്ക്കായുള്ള തൊഴിലധിഷ്ഠിത പരിപാടികള്ക്ക് തുക വകയിരുത്തിയേക്കും. തൊഴില് മേഖലയില് സ്ത്രീകള് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്, ചെറുകിട കമ്പനികളില് പ്രസവാവധി നല്കുന്നത് ഉറപ്പാക്കല്, വനിതാ സംരംഭകര്ക്ക് നികുതി ഇളവുകളും ഫണ്ടുകളും നല്കല് ഉള്പ്പെടെ പ്രതീക്ഷിക്കുന്നത്.
തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുക.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾ, യുവാക്കൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കാർഷിക മേഖലയ്ക്കും ഗുണകരമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.