ബിഹാറില് കോണ്ഗ്രസ് ഒറ്റക്കെട്ട്, കിംവദന്തികള് അവസാനിപ്പിക്കണം; ഷക്കീല് അഹമ്മദ് ഖാന്

19 എംഎല്എമാരാണ് കോണ്ഗ്രസിനുള്ളത്.

dot image

പാറ്റ്ന: ബിഹാറില് കോണ്ഗ്രസ് ഒറ്റക്കെട്ടാണെന്ന് പാര്ട്ടി നിയമസഭ കക്ഷി നേതാവ് ഷക്കീല് അഹമ്മദ് ഖാന്. പാര്ട്ടി എംഎല്എമാരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ എംഎല്എമാരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ എംഎല്എമാരും ഒറ്റക്കെട്ടാണ്യ കോണ്ഗ്രസ് എംഎല്എമാരെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികള് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കോണ്ഗ്രസ് എംഎല്എമാരില് പകുതിയോളം പേരെ ബന്ധപ്പെടാനാവുന്നില്ലെന്ന് റിപ്പോര്ട്ടുകള് വന്നിരുന്നു. 19 എംഎല്എമാരാണ് കോണ്ഗ്രസിനുള്ളത്.

ബിഹാറില് ജെഡിയും ബിജെപിയും ചേര്ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോള് ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് കുമാര് സിന്ഹയും ഉപമുഖ്യമന്ത്രിമാരാവും. ബിജെപി നേതാക്കളായ സുശീല് കുമാര് മോഡിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിതീഷ് കുമാര് മുഖ്യമന്ത്രിയായുള്ള പുതിയ മന്ത്രിസഭ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് നിലവില് സമ്രാട്ട് ചൗധരി. പ്രതിപക്ഷ നേതാവായി പ്രവര്ത്തിക്കുകയായിരുന്നു വിജയ് കുമാര് സിന്ഹ. ബിജെപി നിയമസഭ കക്ഷി നേതാവായി സമ്രാട്ട് ചൗധരി തിരഞ്ഞെടുത്തു.

ജെഡിയു നേതാവ് നിതീഷ് കുമാര് ബീഹാര് മുഖ്യമന്ത്രി പദവിയില് നിന്നും ഇന്ന് രാജിവെച്ചിരുന്നു. രാജ്ഭവനിലെത്തി ഗവര്ണര്ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്ജെഡി-കോണ്ഗ്രസ് പിന്തുണയിലുള്ള സഖ്യസര്ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്.

എംഎല്എമാരുമായി കൂടിയാലോചിച്ച ശേഷമാണ് മുഖ്യമന്ത്രി പദവിയില് നിന്നും രാജിവെച്ചതെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്. ആരും പ്രവര്ത്തിക്കുന്നില്ല. സഖ്യം രൂപീകരിക്കേണ്ട തിരക്കിലാണ് എല്ലാവരും. അതിനാല് അവരോട് ചോദിക്കുന്നത് താന് നിര്ത്തി. എംഎല്എമാരുമായി കൂടിയാലോചിച്ച ശേഷമാണ് രാജിവെച്ചത് എന്നായിരുന്നു നിതീഷ് കുമാറിന്റെ ആദ്യപ്രതികരണം. നിലവിലെ സര്ക്കാരിന്റെ ഭരണം അവസാനിപ്പിച്ചെന്നും നിതീഷ് കുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image