ഭാരത് ജോഡോ ന്യായ് യാത്ര; നേരത്തെ നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ച് അസം മുഖ്യമന്ത്രി

അസമിലെ പര്യടനം ഇന്നാണ് ആരംഭിക്കുന്നത്

dot image

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്നത്തെയും നാളത്തെയും ഔദ്യോഗിക പരിപാടികള് റദ്ദാക്കിയതായി ഹിമന്ത്വ ബിശ്വ ശര്മ അറിയിച്ചു. യാത്ര കടന്നുപോകുന്ന ജോര്ഹാട്ടിലും ദേര്ഗാവിലും പരിപാടികളില് പരസ്പരം ഏറ്റുമുട്ടലുണ്ടാകാതിരിക്കാനാണ് നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

അസമിലെ പര്യടനം ഇന്നാണ് ആരംഭിക്കുന്നത്. 8 ദിവസമാണ് ന്യായ് യാത്ര അസമില് പര്യടനം നടത്തുന്നത്. 17 ജില്ലകളില് കൂടി യാത്ര കടന്ന് പോകും. നാഗാലാന്ഡിലെ തുളിയില് നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. നേരത്തെ യാത്രയെ തടസപ്പെടുത്താന് അസം സര്ക്കാര് ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്ര അസമില്; 17 ജില്ലകളില് പര്യടനം

യാത്രയുടെ ഭാഗമായ കണ്ടെയ്നര് പാര്ക്ക് ചെയ്യാന് ഗ്രൗണ്ടുകള് അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാല് ഹിമന്ദ ബിശ്വ ശര്മ ആരോപണങ്ങള് തള്ളിയിരുന്നു. ഈ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ച പരിപാടികൾ മാറ്റിവയ്ക്കാൻ അസം മുഖ്യമന്ത്രി തീരുമാനിച്ചത്.

dot image
To advertise here,contact us
dot image