
Jul 29, 2025
12:14 AM
ന്യൂഡൽഹി: ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം നിർത്തിയേക്കുമെന്ന് സൂചന. യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നവരിൽ നിന്ന് ചെറിയ നിരക്ക് ഈടാക്കുന്ന കാര്യം പരിഗണനയിലാണെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ (എൻപിസിഐ) അധ്യക്ഷൻ ദിലീപ് അബ്സെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യഘട്ടത്തിൽ വൻകിട വ്യാപാരികളിൽ നിന്നായിരിക്കും ചാർജ് ഈടാക്കുക. നിലവില് പണമിടപാടുകള്ക്ക് പകരമായി യുപിഐ ഇടപാടുകളെ കൂടുതല് ജനകീയമാക്കുന്നതിനും യുപിഐയുടെ സ്വീകാര്യത വര്ദ്ധിപ്പിക്കാനും വേണ്ടിയാണ് പരമാവധി ഊര്ജം ചിലവഴിക്കുന്നതെന്നും ദിലീപ് അസ്ബെ പറഞ്ഞു. 50 കോടി ആളുകള് കൂടി യുപിഐ സംവിധാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ദീര്ഘകാല സാഹചര്യത്തില് ന്യായമായ ഒരു ചാര്ജ് വലിയ വ്യാപാരികളില് നിന്ന് ഈടാക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മറ്റൊരു അഭിമാന നേട്ടത്തിനരികിൽ; ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തുംവ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമായിരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സേവനങ്ങൾക്ക് നിരക്ക് ഈടാക്കി തുടങ്ങും. മുംബൈ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് എൻസിപിഐ മേധാവി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.