
ദിസ്പൂർ: അസമില് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 12 പേർ മരിച്ചു. അപകടത്തില് 27 പേര്ക്ക് പരിക്ക്. ദെരഗാവിൽ പുലർച്ചെയാണ് അപകടം ഉണ്ടായത്. മരിച്ചവരില് അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ബസിൽ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അത്ഖേലിയില് നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്ശനത്തിനായി പോയ ബസാണ് അപകടത്തിൽ പെട്ടത്.
അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ശക്തമായ മൂടൽ മഞ്ഞ് ഉണ്ടായിരുന്നു. രണ്ട് വാഹനത്തിലെയും ഡ്രൈവര്മാര് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.