അദാനി -ഹിൻഡൻബർഗ് കേസ്; സുപ്രീം കോടതി വിധി ബുധനാഴ്ച്ച

കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവിട്ടത്

dot image

ന്യൂഡല്ഹി: അദാനി-ഹിന്ഡന്ബര്ഗ് കേസില് സുപ്രീം കോടതി വിധി ബുധനാഴ്ച്ച. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറയുക. വിഷയത്തില് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജിയിലാണ് വിധി. കഴിഞ്ഞ വര്ഷം നവംബറിലാണ് ഹര്ജി വിധി പറയാന് മാറ്റിയത്.

അദാനി ഗ്രൂപ്പ് ഓഹരികള് വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട്. കഴിഞ്ഞ തവണ ഹര്ജിയില് വാദം കേള്ക്കവെ നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ അന്വേഷണത്തെയും സംശയിച്ച ഹര്ജിക്കാരുടെ നിലപാടിനെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. തെളിവുകള് ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

തുടര്ച്ചയായ ഭീകരാക്രമണം; അമിത് ഷായുടെ നേതൃത്വത്തില് ജമ്മുകശ്മീരില് സുരക്ഷാ അവലോകന യോഗം

കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവിട്ടത്. തുടര്ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന് ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് 14 നുള്ളില് അന്വേഷണം നടത്താന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നില്ല. തുടര്ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില് അന്തിമവാദം കേള്ക്കുന്നതിനിടെയാണ് സെബിയുടെയും വിദഗ്ധ സമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില് കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില് ഏര്പ്പെട്ടിട്ടുണ്ടെന്നും ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്ട്ടില് ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്ന്നിരുന്നു.

dot image
To advertise here,contact us
dot image