പുതുവർഷത്തിൽ വിജയക്കുതിപ്പുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

ബഹിരാകാശത്തെ എക്സറേ തരംഗങ്ങളെ നിരീക്ഷിച്ച് തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം

dot image

തിരുവനന്തപുരം: ഐഎസ്ആർഒയ്ക്കിത് ഹാപ്പി ന്യൂയർ. ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും പിന്നാലെ മറ്റൊരു ചരിത്ര ദൗത്യത്തിന് പുതുവത്സര ദിനത്തിൽ വിജയക്കുതിപ്പ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 ഓടെ എക്സ്പോസാറ്റ് വിക്ഷേപിച്ചു. ബഹിരാകാശത്തെ എക്സറേ തരംഗങ്ങളെ നിരീക്ഷിച്ച് തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം.

ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ അറുപതാം ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 1993 ൽ ആയിരുന്നു ആദ്യ വിക്ഷേപണം. 346 ഉപഗ്രഹങ്ങളെ ഇതുവരെ ഭ്രമണപഥത്തിൽ എത്തിച്ചു.

തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥികൾ നിർമിച്ച വിസാറ്റ് ഉൾപ്പെടെ 10 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. അൾട്രാവയലറ്റ് രശ്മികൾ കേരളത്തിൻ്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്നതാണ് വിസാറ്റ് പഠിക്കുക. ശനിയാഴ്ച ഇന്ത്യയുടെ അഭിമാന സൗര ദൗത്യം ആദിത്യ എൽ വൺ ല ഗ്രാഞ്ച് പോയൻറ് വണ്ണിലെത്തും. ആ ചരിത്ര നേട്ടത്തിനുള്ള കാത്തിരിപ്പിലാണ് ഐഎസ്ആർഒ.

'ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പ്; ഇൻഡ്യ സഖ്യം സാമ്പാർ മുന്നണി': പ്രധാനമന്ത്രി
dot image
To advertise here,contact us
dot image