'സർക്കാർ ചെയ്യുന്നതെന്തെന്ന് എല്ലാവർക്കും അറിയാം'; വൈകാരികമായി പ്രതികരിച്ച് വിനേഷ് ഫോഗട്ട്

'പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എല്ലാം പറയുന്നുണ്ട്. ഒന്നും പഴയതല്ല, ഒന്നും പുതിയതുമല്ല'

dot image

ന്യൂഡൽഹി: ഖേല്രത്നയും അര്ജുന അര്ജുന അവാര്ഡും റോഡില്വെച്ച് മടങ്ങിയതിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എല്ലാം പറയുന്നുണ്ട്. ഒന്നും പഴയതല്ല, ഒന്നും പുതിയതുമല്ല. സർക്കാർ എന്താണ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗട്ട് ഖേല്രത്നയും അര്ജുന അര്ജുന അവാര്ഡും തിരികെ നൽകിയത്. വിനേഷ് ഫോഗട്ട് കർത്തവ്യപഥ് റോഡില് ഫലകം വെച്ച് മടങ്ങുകയായിരുന്നു. നേരത്തെ വിനേഷ് ഫോഗട്ട് ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫോഗട്ട്.

കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു;വിനേഷ് ഫോഗട്ട് ഖേല്രത്ന ഫലകം കർത്തവ്യപഥ് റോഡില്വെച്ച് മടങ്ങി

ഡിസംബര് 21നാണ് നേരിടുന്ന മുന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങള് പ്രതിഷേധം ശക്തമാക്കിയത്. പുതിയ ഫെഡറേഷന് തിരഞ്ഞെടുത്ത് നിമിഷങ്ങള്ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര് അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങള് നടത്തിയ വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്ന്ന് ബജ്റംഗ് പൂനിയയും വിജേന്ദര് സിംഗും പത്മശ്രീ തിരികെ നല്കിയും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.

dot image
To advertise here,contact us
dot image