പൂഞ്ച് ആക്രമണം; 15 പേർ കസ്റ്റഡിയിൽ

ദേരാ കി ഖലിയിൽ നിന്നുള്ളവരാണ് പിടിയിലായത്

dot image

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തില് 15 പേർ കസ്റ്റഡിയിൽ. ഭീകരരെ സഹായിച്ചു എന്ന സംശയത്തിന്മേലാണ് 15 പേരെ കസ്റ്റഡിയിലെടുത്തത്. ദേരാ കി ഖലിയിൽ നിന്നുള്ളവരാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പൂഞ്ച് ജില്ലയിലെ ബഫ്ലിയാജിലെ സവാനി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ആക്രമിച്ചത്. സംഭവത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.45 ഓടെ സവാനി ഏരിയയിലെ രജോരി-തന്നമണ്ടി-സുരൻകോട്ട് റോഡിലാണ് സംഭവം. ദേര ഗലി ഭാഗത്തുനിന്ന് വരികയായിരുന്ന 48 രാഷ്ട്രീയ റൈഫിൾസിന്റെ രണ്ട് വാഹനങ്ങൾക്ക് നേരെയായിരുന്നു ഭീകരാക്രമണം.

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തി

ഏപ്രിൽ, മെയ് മാസങ്ങളിൽ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35-ലധികം സൈനികരാണ് കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image