
May 22, 2025
02:21 PM
ന്യൂഡല്ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം, ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കം, എംപിമാരുടെ സസ്പെന്ഷന്, രാഷ്ട്രീയ സാഹചര്യം എന്നിവ വിശദമായി ചര്ച്ച ചെയ്ത് ഡല്ഹിയില് ചേര്ന്ന കോണ്ഗ്രസ് പ്രവര്ത്തക സമിതി. നിയമസഭ തിരഞ്ഞെടുപ്പ് തോല്വി നിരാശ നല്കിയെന്നും എന്നാല് വോട്ട് ശതമാനം നോക്കിയാല് പാര്ട്ടി ശക്തമെന്ന് വ്യക്തമാണെന്നും യോഗം വിലയിരുത്തി.
ആറ് മണിക്കൂറിനുള്ളില് ഒരു കോടി രൂപ; കോണ്ഗ്രസ് ധനസമാഹരണം ആരംഭിച്ചുലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള് ആശങ്കയില്ല. ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു. സ്ഥാനാര്ത്ഥി നിര്ണയത്തിലേക്ക് ഉടന് കടക്കാനും തീരുമാനിച്ചു.
കമല്നാഥിന് ശേഷം മധ്യപ്രദേശില് കോണ്ഗ്രസ് തലപ്പത്തേക്ക്; ആരാണ് ജിതു പത്വാരി?ഭാരത് ജോഡോ 2 വേണമെന്ന് രാഹുല് ഗാന്ധിയോട് പ്രവര്ത്തക സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില് അന്തിമ തീരുമാനം ഉടന് എടുക്കാനും യോഗം തീരുമാനിച്ചു. വിമര്ശനങ്ങള് ഉയരുമ്പോഴും പ്രവര്ത്തകരുടെ ആവേശം തകരാതിരിക്കാനുള്ള നീക്കങ്ങളിലേക്ക് കോണ്ഗ്രസ് കടന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന സ്ഥാപകദിനത്തില് നാഗ്പൂരില് പത്ത് ലക്ഷം പ്രവര്ത്തകര് പങ്കെടുക്കുന്ന കൂറ്റന് റാലി സംഘടിപ്പിക്കാന് കോണ്ഗ്രസ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര് 28ന് നടക്കുന്ന റാലിയില് പാര്ട്ടി ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, സോണിയാ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര് പങ്കെടുക്കും.