
/topnews/national/2023/12/21/4-jawans-killed-in-attack-on-army-vehicles-in-jammu-and-kashmirs-poonch
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റു. ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ സൈനികർ പൂഞ്ചിൽ എത്തിയിട്ടുണ്ട്.
പാര്ലമെന്റ് സുരക്ഷ വീഴ്ച; നാല് പ്രതികളുടെ കസ്റ്റഡി നീട്ടിഏപ്രിൽ, മെയ് മാസങ്ങളിൽ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35-ലധികം സൈനികരാണ് കൊല്ലപ്പെട്ടത്.