
ന്യൂഡൽഹി: ബിജെപിയുടെ പാര്ലമെന്ററി പാര്ട്ടി യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ് ജയ്ശങ്കര്, അശ്വിനി വൈഷ്ണവ് അടക്കമുള്ളവര് യോഗത്തില് പങ്കെടുക്കുന്നു. പാര്ലമെന്ററി പാര്ട്ടി യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മോദി ജി കാ സ്വാഗത് ഹെ' എന്നു വിളിച്ചാണ് എംപിമാര് സ്വീകരിച്ചത്. മൂന്ന് സംസ്ഥാനങ്ങളില് ബിജെപി വിജയം നേടിയ സാഹചര്യത്തിലാണ് പാര്ലമെന്ററി പാര്ട്ടിയോഗം ചേരുന്നത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചയാകും.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടേതാണെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെ നരേന്ദ്ര മേദി വ്യക്തമാക്കി. വിജയം ആരുടെയും വ്യക്തിപരമായ നേട്ടമല്ല കൂട്ടായ്മയുടെ വിജയമാണ്. വിജയം ഓരോ ബിജെപി പ്രവർത്തകനും അവകാശപ്പെട്ടതാണ് എന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.