
ന്യൂഡല്ഹി: ബിജെപിക്ക് ഭരണം ലഭിച്ച മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില് നിര്ണ്ണായകമാവുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും. രാജസ്ഥാനില് മുന് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, പ്രതിപക്ഷ നേതാവ് രാജേന്ദ്ര സിങ് റത്തോഡ്, ബാബാ ബാലക് നാഥ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, ജയ്പൂര് രാജകുടുംബാംഗം ദിയ കുമാരി എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മധ്യപ്രദേശിൽ എല്ലാ വിഭാഗത്തിൻ്റെയും സ്വാധീന കേന്ദ്രങ്ങളിൽ ശക്തി തെളിയിച്ച് ബിജെപിമധ്യപ്രദേശില് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മാറുകയാണെങ്കില് ബിജെപി ജനറല് സെക്രട്ടറി കൈലാഷ് വിജയ് വര്ഗീയയേയും പ്രഹ്ളാദ് പട്ടേലിനെയുമാണ് നേതൃത്വം പരിഗണിക്കുന്നത്. ഛത്തീസ്ഗഢില് മുന്മുഖ്യമന്ത്രി രമണ് സിംഗ്, പാര്ട്ടി സംസ്ഥാന അധ്യക്ഷന് അരുണ് സാഹോ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
'നരേന്ദ്ര മോദിയുടെ നേതൃത്വം, ജനങ്ങളുടെ അനുഗ്രഹം'; മധ്യപ്രദേശിലെ ബിജെപി മുന്നേറ്റത്തില് ചൗഹാൻകോണ്ഗ്രസ് അധികാരം പിടിച്ച തെലങ്കാനയില് സംസ്ഥാന അധ്യക്ഷന് രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയാകാനാണ് സാധ്യത. ഇന്ന് ഹൈദരാബാദില് ചേരുന്ന കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയുടെ കാര്യത്തില് തീരുമാനമെടുത്തേക്കും.