
/topnews/national/2023/12/03/we-will-take-this-in-our-stride-as-a-learning-and-will-bounce-back-kt-rama-rao
ഹൈദരാബാദ്: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലത്തില് സങ്കടമില്ല, പക്ഷേ പ്രതീക്ഷിച്ച നിലയില് ഉയരാനാവാത്തതില് നിരാശയുണ്ടെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു. എക്സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടു തവണയും ബിആർഎസ് പാർട്ടിക്ക് അവസരം നൽകിയതിന് തെലങ്കാനയിലെ ജനങ്ങൾക്ക് കെടിആർ നന്ദി അറിയിച്ചു.
ഇന്നത്തെ ഫലത്തിൽ സങ്കടമില്ല, പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ച നിലയിലേയ്ക്ക് ഉയരാൻ കഴിയായത്തതിൽ തീർച്ചയായും നിരാശയുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഫലം ഞങ്ങൾ ഒരു പാഠമായി എടുക്കുകയും തിരിച്ചുവരുകയും ചെയ്യുമെന്നും കെ ടി രാമറാവു എക്സിൽ കുറിച്ചു. ജനവിധി നേടിയ കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. കോൺഗ്രസിന് ആശംസകൾ നേരുന്നുവെന്നും കെ ടി രാമറാവു എക്സിൽ കുറിച്ചു.
തെലങ്കാനയില് ഇതുവരെ വന്ന ഫലം അനുസരിച്ച് 63 സീറ്റുകളില് കോണ്ഗ്രസും 40 സീറ്റുകളില് ബിഎച്ച്ആര്എസും ആണ് മുന്നിട്ട് നില്ക്കുന്നത്. ബിജെപി 9 സീറ്റുകളിലും എഐഎംഐഎം 6 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഒൻപതര വർഷങ്ങൾക്കു മുൻപ് തെലങ്കാന സംസ്ഥാന രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജനവിധി നേടിയത് ബിആർഎസ് ആയിരുന്നു.