/topnews/national/2023/11/24/man-killed-wife-and-daughter-by-releasing-snake-in-room

വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെയും രണ്ട് വയസുകാരി മകളെയും കൊന്നു; യുവാവ് അറസ്റ്റിൽ

പ്ലാസ്റ്റിക് ജാറിൽ രാജവെമ്പാലയുമായി വീട്ടിലെത്തിയ ഗണേഷ്, ഭാര്യയും കുഞ്ഞും കിടന്നുറങ്ങുന്ന മുറിയിലേക്ക് ഈ പാമ്പിനെ തുറന്നുവിട്ട് വാതിലടച്ചു

dot image

ഭുവനേശ്വർ: വിഷപ്പാമ്പിനെ മുറിയിലേക്ക് തുറന്നുവിട്ട് ഭാര്യയെയും രണ്ട് വയസ്സുകാരി മകളെയും അതിക്രൂരമായി കൊലപ്പെടുത്തി 25കാരൻ. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് കൊലപാതകം നടന്നത്. ഒന്നര മാസം മുമ്പ് നടന്ന സംഭവത്തിൽ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കെ ഗണേഷ് പത്ര എന്നയാളാണ് ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. 23 കാരിയായ ബസന്തി പത്രയും ഗണേഷ് പത്രയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. 2020ലാണ് ഇരുവരും വിവാഹിതരായത്.

ഒക്ടോബർ ആറിനായിരുന്നു പ്ലാസ്റ്റിക് ജാറിൽ രാജവെമ്പാലയുമായി വീട്ടിലെത്തിയ ഗണേഷ്, ഭാര്യയും കുഞ്ഞും കിടന്നുറങ്ങുന്ന മുറിയിലേക്ക് ഈ പാമ്പിനെ തുറന്നുവിട്ടത്. തുടർന്ന് അന്ന് രാത്രി ഗണേഷ് മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇരുവരും പാമ്പുകടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്. ബസന്തിയുടെ പിതാവിന്റെ പരാതിയിൽ ഗണേഷിനെ ചോദ്യം ചെയ്തതോടെയാണ് മരണം കൊലപാതകമെന്ന് കണ്ടെത്തിയത്.

തെളിവുകൾ കണ്ടത്താൻ വൈകിയതോടെ ഗണേഷിന്റെ അറസ്റ്റ് ഒരു മാസത്തോളം വൈകുകയായിരുന്നു. ചോദ്യം ചെയ്യലിൽ കൊലപാതകം ആദ്യം നിഷേധിച്ച ഗണേഷ് പിന്നീട് താൻ കൊലപാതകം ചെയ്തുവെന്ന് സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us