കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം

നവംബർ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ് പ്രഹ്ലാദ് പട്ടേൽ

dot image

ഭോപ്പാൽ: കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് പട്ടേൽ. നവംബർ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ് പ്രഹ്ലാദ് പട്ടേൽ. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മന്ത്രിക്കും നിസാരമായ പരിക്കേറ്റിട്ടുണ്ട്. മന്ത്രി ഛിന്ദ്വാരയിൽ നിന്ന് നർസിംഗ്പൂരിലേക്ക് പോകുകയായിരുന്നു.

അധ്യാപകനായ നിരഞ്ജൻ (33) ചന്ദ്രവൻഷിയാണ് മരിച്ചത്. ഏഴും പത്തും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിരഞ്ജൻ. പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 10 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

dot image
To advertise here,contact us
dot image