തെരുവ് നായ ആക്രമണം; വാഗ് ബക്രി ടീ ഗ്രൂപ്പ് ഉടമ പരാഗ് ദേശായി മരിച്ചു

ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ച അദ്ദേഹം മരണപ്പെടുകയായിരുന്നു

dot image

അഹമ്മദാബാദ്: തെരുവ് നായ്ക്കളുടെ ആക്രമണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഗ് ബക്രി ടീ ഗ്രൂപ്പ് ഡയറക്ടര് പരാഗ് ദേശായി (49) അന്തരിച്ചു. ഒക്ടോബർ 15 ന് തന്റെ വസതിക്ക് പുറത്തുവെച്ചായിരുന്നു പരാഗ് ദേശായിയെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുമ്പോള് നിലത്തുവീണ് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുള്ള ഒരു സെക്യൂരിറ്റി ഗാർഡ് സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും തുടർന്ന് ഷെൽബി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം, ദേശായിയെ ശസ്ത്രക്രിയയ്ക്കായി സൈഡസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ച അദ്ദേഹം മരിച്ചു.

dot image
To advertise here,contact us
dot image