ഉള്ളടക്കം നീക്കണം: എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയത്.

dot image

ന്യൂഡല്ഹി: സമൂഹമാധ്യമങ്ങള്ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയത്. എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങള്ക്കാണ് നോട്ടീസ് അയച്ചത്.

ഭാവിയില് ഇത്തരം ഉള്ളടക്കം പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്കരുതലുകള് റിപ്പോര്ട്ട് ചെയ്യണമെന്നും നോട്ടീസില് പറയുന്നു. പ്രസ്തുത നിര്ദ്ദേശങ്ങള് അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂള് 3(1)(ബി), റൂള് 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകള് പാലിക്കുന്നതില് കാലതാമസം ഉണ്ടായാല് ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവില് ഇന്റര്നെറ്റ് ഇടനില പ്ലാറ്റുഫോമുകള്ക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാര്ബര് പ്രൊട്ടക്ഷന്) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യല് മീഡിയ ഇടനിലക്കാര്ക്കും മുന്നറിയിപ്പ് നല്കി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image