സനാതന ധര്മ്മ പരാമര്ശം; ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഹര്ജിയുമായി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഡിവിഷന് ബെഞ്ച് വിമര്ശിച്ചു

dot image

ന്യൂഡൽഹി: സനാതന ധര്മ്മ പരാമര്ശത്തില് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ നോട്ടീസ്. പരിപാടിയും മന്ത്രിയെന്ന നിലയില് പരിപാടിയില് പങ്കെടുത്തതും ഭരണഘടാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയിലാണ് സുപ്രീംകോടതി നടപടി. ഉദയനിധി സ്റ്റാലിനോട് വിശദീകരണം തേടിയെങ്കിലും ഹര്ജിയുമായി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഡിവിഷന് ബെഞ്ച് വിമര്ശിച്ചു.

സുപ്രീംകോടതിയെ പൊലീസ് സ്റ്റേഷന് ആക്കി മാറ്റുകയാണ്. പരാതിയുമായി ആദ്യം ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്നും സുപ്രീംകോടതി പരാമര്ശിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്ശനം.

സനാതന ധര്മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്ക്കപ്പെടേണ്ടതല്ല, പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്ശം. സനാതന ധര്മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പരാമര്ശത്തെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image