ചാട്ട്, തഡ്ക ദാൽ, മസാല ദോശ...ജി 20യിലെ ഇന്ത്യൻ രുചി വിഭവങ്ങൾ

ഇന്ത്യൻ രുചി പൂർണ്ണമായും അടങ്ങുന്ന ഭക്ഷണമാണ് മെനുവിലുള്ളത്

ചാട്ട്, തഡ്ക ദാൽ, മസാല ദോശ...ജി 20യിലെ ഇന്ത്യൻ രുചി വിഭവങ്ങൾ
dot image

ഡൽഹി: ജി 20 ഉച്ചകോടിക്കെത്തിയ രാഷ്ട്രത്തലവന്മാരുടെ കുടുംബാംഗങ്ങൾക്കായി ആഡംബര ഭക്ഷണസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടി (എൻജിഎംഎ)ലാണ് കരകൗശല വിപണിയുൾപ്പടെയുള്ളവ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു നാട്ടിലെത്തിയാൽ അവിടത്തെ രുചി അറിയണമെന്ന് പറയാറുള്ളതുപോലെ തഡ്ക ദാൽ, ചാട്ട്, മസാല ദോശ, മധുരമുള്ള ജിലേബി, ഇഡ്ലി എന്നിങ്ങനെ വ്യത്യസ്ത ഇന്ത്യൻ വിഭവങ്ങളാണ് മെനുവിലുള്ളത്.

ഇന്ത്യൻ രുചി പൂർണ്ണമായും അടങ്ങുന്ന ഭക്ഷണമാണ് അതിഥികൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ബിഹാറിലെ ലിറ്റി ചോഖ, തിന കൊണ്ടുണ്ടാക്കിയ രാജസ്ഥാനി ദാൽ ബത്തി ചുർമ, പഞ്ചാബി തഡ്ക ദാൽ, ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഇഡ്ലി, രസഗുള, ദക്ഷിണേന്ത്യൻ മസാല ദോശ, മധുരമുള്ള ജിലേബി എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് പ്രഗതി മൈതാനിയിലെ ഭാരതമണ്ഡപത്തിലാണ് തുടക്കമായത്. തന്റെ പ്രസംഗത്തിൽ, സ്ഥിരാംഗമായി ആഫ്രിക്കന് യൂണിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം എന്ന് ജി 20 ഉച്ചകോടി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയുടെ ശക്തമായ സമ്മർദത്തിനൊടുവിലാണ് സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കിയത്.

അതേസമയം, ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസിറ്റ് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും ഉപയോഗിച്ച് മറച്ച നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇന്ത്യയുടെ യാഥാർത്ഥ്യം ജി 20 ഉച്ചകോടിക്കെത്തിയ അതിഥികളിൽ നിന്ന് മറച്ചുവെക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും തെരുവു മൃഗങ്ങളെ ക്രൂരമായി വളഞ്ഞു പിടിച്ച് കൂട്ടിലടക്കുയും ചെയ്തത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ലോകത്തിനു മുന്നില് ഉയര്ത്തിക്കാണിക്കാന് വേണ്ടി മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സ് പോസ്റ്റില് കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us