
ചെന്നൈ: സനാതനധര്മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്ശത്തില് തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കാട്ടി സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്ഡാല് ആണ് ഡല്ഹി പൊലീസില് പരാതി നല്കിയത്. പ്രസ്താവനയില് കേസെടുക്കണമെന്നാണ് ആവശ്യം.
സനാതനധര്മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്ശം. 'ചില കാര്യങ്ങളെ എതിര്ക്കാന് കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്, മലേറിയ, കൊവിഡ് എന്നിവയെ എതിര്ക്കാനാവില്ല. അതുപോലെ സനാതന ധര്മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്ശം. സനാതന ധര്മ്മം എന്ന വാക്ക് സംസ്കൃതത്തില് നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിതി സ്റ്റാലിന് പറഞ്ഞിരുന്നു.
പരാമര്ശം ചര്ച്ചയായതോടെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദുമഹാസഭയും രംഗത്തെത്തി. ഡിഎംകെ വര്ഗീയ പാര്ട്ടിയാണെന്ന് ബിജെപി വിമര്ശിച്ചു. മുസ്ലീം, ക്രിസത്യന് വോട്ടുകള് ലക്ഷ്യമിട്ടാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവമയെന്ന് ബിജെപി തമിഴ്നാട് ഉപാധ്യക്ഷന് നാരായണന് തിരുപതി പറഞ്ഞിരുന്നു. എന്നാല് സനാതനധര്മ്മത്തെ ഇല്ലാതാക്കണമെന്ന പരാമര്ശത്തില് ഉറച്ചുനില്ക്കുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന് അറിയിച്ചത്. ജാതിയുടേയും മതത്തിന്റേയും പേരില് ആളുകളെ വേര്തിരിക്കുന്നതാണ് സനാതന ധര്മ്മമെന്നും ഉദയനിധി സ്റ്റാലിന് വിവാദത്തിന് പിന്നാലെ പ്രതികരിച്ചു.