'ലിവ് ഇന് റിലേഷന്ഷിപ്പ് വിവാഹത്തെ തകര്ക്കുന്ന വ്യവസ്ഥാപിത സംവിധാനം'; ബലാത്സംഗക്കേസില് കോടതി

ഓരോ സീസണിലും പങ്കാളികളെ മാറ്റുന്ന ബുദ്ധിശൂന്യമായ പ്രവര്ത്തി സ്ഥിരതയും ആരോഗ്യകരവുമായ സമൂഹത്തിന്റെ മുദ്രയല്ലെന്നും ജഡ്ജി നിരീക്ഷിച്ചു

'ലിവ് ഇന് റിലേഷന്ഷിപ്പ് വിവാഹത്തെ തകര്ക്കുന്ന വ്യവസ്ഥാപിത സംവിധാനം'; ബലാത്സംഗക്കേസില് കോടതി
dot image

ന്യൂഡല്ഹി: ഇന്ത്യയില് വിവാഹത്തെ തകര്ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന് റിലേഷന്ഷിപ്പ് എന്ന് അലഹബാദ് ഹൈക്കോടതി. ലിവ് ഇന് റിലേഷന്ഷിപ്പ് പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന കേസില് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം നല്കുന്ന സുരക്ഷയോ, സാമൂഹിക അംഗീകാരമോ, സ്ഥിരതയോ ലിവ് ഇന് റിലേഷന്ഷിപ്പ് നല്കില്ലെന്നും സിംഗിള് ബെഞ്ച് ജഡ്ജി സിദ്ധാര്ത്ഥ് ചൂണ്ടികാട്ടി.

ഒരു വര്ഷമായി ലിവ് ഇന് റിലേഷന്ഷിപ്പ് തുടരുന്നതിനിടെ 19 കാരി തന്റെ പങ്കാളിക്കെതിരെ പരാതി നല്കുകയായിരുന്നു. ഗര്ഭിണിയായ യുവതിയെ പങ്കാളി വിവാഹം കഴിക്കാന് വിസമ്മതിച്ചതോടെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നായിരുന്നു പൊലീസില് പരാതി നല്കിയത്. ഈ കേസിലാണ് ഹൈക്കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.

ഓരോ സീസണിലും പങ്കാളികളെ മാറ്റുന്ന ബുദ്ധിശൂന്യമായ പ്രവര്ത്തി സ്ഥിരതയും ആരോഗ്യകരവുമായ സമൂഹത്തിന്റെ മുദ്രയല്ലെന്നും ജഡ്ജി നിരീക്ഷിച്ചു. വികസിത രാജ്യങ്ങളിലേതുപോലെ വിവാഹം എന്ന സംവിധാനം കാലഹരണപ്പെട്ടതിന് ശേഷം മാത്രമേ ലിവ് ഇന് റിലേഷന്ഷിപ്പ് നമ്മുടെ രാജ്യത്ത് സാധാരണമായി കണക്കാക്കൂവെന്നും ജഡ്ജി നിരീക്ഷിച്ചു. ഇത് ഭാവിയില് വലിയ വിപത്ത് ഉണ്ടാക്കിയേക്കാമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

വിവാഹ ബന്ധത്തില് പങ്കാളിയോട് കാണിക്കുന്ന വിശ്വാസവഞ്ചനയും ലിവ് ഇന് റിലേഷന്ഷിപ്പുമെല്ലാം പുതിയ കാലത്ത് പുരോഗമന സമൂഹത്തിന്റെ അടയാളമായിട്ടാണ് കണക്കാക്കുന്നത്. ദീര്ഘകാലത്തെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് യുവാക്കള് ഇത്തരം തത്വചിന്തകളിലേക്ക് ആകര്ഷിക്കപ്പെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us