
ബെംഗളൂരു: കര്ണാടകയിലെ ഹാസന് ലോക്സഭ മണ്ഡലത്തില് നിന്നുള്ള എംപി പ്രജ്വല് രേവണ്ണയെ അയോഗ്യനാക്കി കര്ണാടക ഹൈക്കോടതി. എച്ച് ഡി ദേവഗൗഡയുടെ പൗത്രനും മുന് കര്ണാടക മന്ത്രി എച്ച് ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വല്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില് മത്സരിക്കാന് വരണാധികാരി മുന്പാകെ സമര്പ്പിച്ച സത്യവാങ്മൂലത്തില് സ്വത്തു വിവരങ്ങള് തെറ്റായി നല്കിയെന്നു ചൂണ്ടിക്കാട്ടി ഫയല് ചെയ്ത കേസിലാണ് കോടതി നടപടി.
പ്രജ്വലിന്റെ എതിര്സ്ഥാനാര്ത്ഥിയായിരുന്ന ബിജെപിയുടെ എം മഞ്ജു നല്കിയ ഹര്ജിയിലാണ് കര്ണാടക ഹൈക്കോടതിയുടെ വിധി. 2019ലെ തിരഞ്ഞെടുപ്പില് ആകെ ഒരു സീറ്റില് മാത്രമാണ് ജെഡിഎസിന് വിജയിക്കാന് കഴിഞ്ഞിരുന്നത്. പ്രജ്വലിനെ അയോഗ്യനാക്കിയതോടെ ലോക്സഭയില് ജെഡിഎസിന് പ്രാതിനിധ്യം ഇല്ലാതായി.