
/topnews/national/2023/08/24/massive-landslide-in-himachals-kullu
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന സൂചന. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടതിനെത്തുടർന്ന് ആളുകളെ ഉടമകൾ ഒഴിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു. മണ്ണിടിച്ചിലിന്റെയും കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്)യേയും സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യേയും വിന്യസിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ഹിമാചൽ പ്രദേശിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.