ചെങ്കോട്ടയില് പതാക ഉയര്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

തുടര്ച്ചയായി പത്താം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയില് പതാക ഉയര്ത്തുന്നത്

dot image

ന്യൂഡല്ഹി: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തില് ചെങ്കോട്ടയില് ത്രിവര്ണ്ണപതാക ഉയര്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ രാജ്ഘട്ടില് മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില് പുഷ്പാര്ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലേക്ക് എത്തിയത്. തുടര്ച്ചയായി പത്താം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയില് പതാക ഉയര്ത്തുന്നത്.

dot image
To advertise here,contact us
dot image