'ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീകളെ സ്പർശിക്കുന്നത് കുറ്റകരമല്ല'; കോടതിയിൽ ബ്രിജ് ഭൂഷൺ

ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതിയിൽ നൽകിയ സബ്മിഷനിലാണ് ബ്രിജ് ഭൂഷൺ വാദം ഉന്നയിച്ചത്

dot image

ഡൽഹി: ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീകളെ സ്പർശിക്കുന്നത് കുറ്റകരമല്ലെന്ന് വാദിച്ച് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്. ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതിയിൽ നൽകിയ സബ്മിഷനിലാണ് ബ്രിജ് ഭൂഷൺ വാദം ഉന്നയിച്ചത്. ബ്രിജ് ഭൂഷണും സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമറുമാണ് കുറ്റം ചുമത്തുന്നതിന് മുന്നോടിയായി തങ്ങളുടെ വാദങ്ങൾ കോടതിയെ അറിയിച്ചത്.

'ലൈഗിക ഉദ്ദേശ്യമില്ലാതെ ഒരു സ്ത്രീയെ സ്പർശിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമല്ല. ഗുസ്തി പരിപാടി വേദിയിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നേടുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ തന്റെ വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ചാൽ അത് കുറ്റമായി കണക്കാക്കേണ്ടതില്ല'. ബ്രിജ് ഭൂഷണ് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് മോഹൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിനോട് പറഞ്ഞു.

ഗുസ്തി താരങ്ങൾ പറയുന്ന കേസുകൾ രാജ്യത്തിന് പുറത്ത് സംഭവിച്ചതാണെന്നും ഇന്ത്യക്ക് പുറത്ത് നടക്കുന്ന കേസുകൾ വിചാരണ ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്നും അഭിഭാഷകൻ വാദിച്ചു. കേസിൽ ഇന്നും വാദം തുടരും. ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണും തോമറിനും കോടതി ജൂലൈ 20ന് ജാമ്യം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്.

Story Highlights: BJP MP and Wrestling Federation President Brij Bhushan Singh argued that touching women for non-sexual purposes is not a crime.

dot image
To advertise here,contact us
dot image