2000 രൂപയുടെ 88 ശതമാനം നോട്ടുകൾ തിരിച്ചെത്തിയതായി ആർബിഐ; സെപ്റ്റംബർ 30വരെ മാറ്റിയെടുക്കാം

ഒറ്റത്തവണയായി 20,000 രൂപവരെ മാറ്റിയെടുക്കാമെന്ന് ആർബിഐ

dot image

ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ നോട്ടുകളുടെ 88 ശതമാനവും തിരികെയെത്തിയതായി ആർബിഐ. സർക്കുലേഷഷൻ ഉണ്ടായിരുന്നതിൽ 3.14 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ പിൻവലിക്കുമെന്ന് മെയ് മാസത്തിലാണ് ആർബിഐ വ്യക്തമാക്കിയത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ ബാങ്കുകളിൽ മാറാൻ സാധിക്കുക.

2,000 രൂപ നോട്ടുകളുടെ മൊത്തം മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 3.62 ലക്ഷം കോടി രൂപയിൽ നിന്ന് 3.56 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്ന് സെൻട്രൽ ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. നിലവിൽ 420 കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. വിവിധ ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അവലോകനം ചെയ്തതിനു ശേഷമാണ് ആർബിഐ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

2018-19 സാമ്പത്തിക വർഷത്തിൽ തന്നെ 2000 രൂപ നോട്ടിന്റെ അച്ചടി ബാങ്ക് അവസാനിപ്പിച്ചിരുന്നു. ഒറ്റത്തവണയായി 20,000 രൂപവരെ മാറ്റിയെടുക്കാമെന്ന് ആർബിഐ നേരത്തെ അറിയിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ നോട്ട് മാറ്റി വാങ്ങണമെന്നും അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കണമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image