ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

dot image

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ(79)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്പതംഗ ഡോക്ടര്മാരുടെ സംഘമാണ് ബുദ്ധദേവ് ഭട്ടാചാര്യയെ ചികിത്സിക്കുന്നതെന്ന് കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

2000 മുതൽ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതിയെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.

dot image
To advertise here,contact us
dot image