വ്യാജ ടെലഫോണ് ബില് നിര്മ്മിച്ചു; ഷാജന് സ്കറിയക്കെതിരെ പുതിയ കേസ്

കമ്പനി ഇന്കോര്പ്പറേഷന് സര്ട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിര്മ്മാണം

വ്യാജ ടെലഫോണ് ബില് നിര്മ്മിച്ചു; ഷാജന് സ്കറിയക്കെതിരെ പുതിയ കേസ്
dot image

കൊച്ചി: മറുനാടന് മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജന് സ്കറിയയ്ക്ക് എതിരെ പുതിയ എഫ്ഐആര്. കൊച്ചി തൃക്കാക്കര പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റര് ചെയ്തത്. ബിഎസ്എന്എലിന്റെ വ്യാജ ടെലഫോണ് ബില് നിര്മ്മിച്ച് രജിസ്ട്രാര് ഓഫ് കമ്പനീസിന് നല്കിയെന്നാണ് ആക്ഷേപം.

കമ്പനി ഇന്കോര്പ്പറേഷന് സര്ട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിര്മ്മാണം. വ്യാജരേഖ ചമയ്ക്കല്, വ്യാജരേഖ ഉപയോഗിക്കല് ഉള്പ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജന് സ്കറിയയ്ക്ക് എതിരെ ചുമത്തിയത്. മുഖ്യമന്ത്രിയുടെ പോര്ട്ടലില് ലഭിച്ച പരാതി അനുസരിച്ചാണ് തൃക്കാക്കര പൊലീസ് രജിസ്റ്റര് ചെയ്തത്.

അതിനിടെ ഷാജന് സ്കറിയ കേരള പൊലീസിന്റെ വയര്ലെസ് സന്ദേശങ്ങള് ചോര്ത്തിയെന്നാരോപിച്ച് പി വി അന്വര് എംഎല്എ ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില് വഴി പരാതി അയച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള് എന്നിവയുടെ വയര്ലെസ് സന്ദേശങ്ങള്, ഫോണ് സന്ദേശങ്ങള്, ഇ മെയില് എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള് ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്വര് പരാതിയില് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us