ജില്ലാ കളക്ടര്മാര്ക്ക് മാറ്റം; ശ്രീറാം വെങ്കിട്ടരാമന് ധനവകുപ്പിന്റെ ജോ. സെക്രട്ടറി

അനു കുമാരി പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ കളക്ടര്മാര്ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടര്മാര്ക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടര് ജെറോമിക് ജോര്ജിനെ പിന്നാക്ക ക്ഷേമ ഡയറക്ടറാക്കിയാണ് നിയമിച്ചത്. ഐടി മിഷന് ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്.

കോട്ടയം കളക്ടര് വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടര് ഷീബാ ജോര്ജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല് സെക്രട്ടറിയായും നിയമിച്ചു. ഹൗസിങ്ങ് ബോര്ഡ് സെക്രട്ടറിയുടെ അധിക ചുമതലയും ഇവര്ക്ക് അധികമായി നല്കും.

ജോണ് വി സാമുവലാണ് കോട്ടയത്തെ പുതിയ കളക്ടര്. സപ്ലൈക്കോയില് നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.

dot image
To advertise here,contact us
dot image