മുഖ്യമന്ത്രിക്കെതിരെയും സര്ക്കാരിനെതിരെയും രൂക്ഷ വിമര്ശനം; എന്സിപി രാഷ്ട്രീയ രേഖ റിപ്പോര്ട്ടറിന്

ഭരണത്തലവന് എന്ന നിലയില് മുഖ്യമന്ത്രിയുടെ പിഴവുകളും വിലയിരുത്തപ്പെടണമെന്നും ആവശ്യപ്പെടുന്നുണ്ട്

dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്വിയില് മുഖ്യമന്ത്രിയേയും സര്ക്കാരിനേയും രൂക്ഷമായി വിമര്ശിക്കുന്ന എന്സിപിയുടെ രാഷ്ട്രീയ രേഖ റിപ്പോര്ട്ടറിന്. ഇടതുപക്ഷം തെറ്റില് നിന്ന് തെറ്റിലേക്ക് പോയപ്പോള് ജനങ്ങള് സ്വയം രക്ഷാപ്രവര്ത്തനം നടത്തുകയാണ് ചെയ്തത് എന്നതാണ് രാഷ്ട്രീയ രേഖയിലെ ഏറ്റവും രൂക്ഷമായ പരാമര്ശം. ഭരണത്തലവന് എന്ന നിലയില് മുഖ്യമന്ത്രിയുടെ പിഴവുകളും വിലയിരുത്തപ്പെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

'നാടന് ഭാഷയില് പറഞ്ഞാല് എല്ഡിഎഫ് തോറ്റുതൊപ്പിയിട്ടു'വെന്നാണ് എന്സിപിയുടെ രാഷ്ട്രീയ രേഖ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയുന്നത്. വെളളക്കരം, കറന്റ് ചാര്ജ്, കെട്ടിടനികുതി വര്ധനവ് തുടങ്ങിയവയില് ജനങ്ങള്ക്കുണ്ടായിരുന്ന പ്രതിഷേധം നിഷേധ വോട്ടായി മാറി. പൊലീസിന്റെ ഗുരുതരവീഴ്ചകള്, എസ്എഫ്ഐയുടെ കലാലയ ഗുണ്ടാരാഷ്ട്രീയം, വിവിധ വകുപ്പുകളിലെ പിന്വാതില് നിയമനങ്ങള് തുടങ്ങിയവ സര്ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഉണ്ടാക്കി. ബിജെപി നേതാവുമായുളള എല്ഡിഎഫ് കണ്വീനറുടെ കൂടിക്കാഴ്ച, ദല്ലാളുമാരുമായുളള ചങ്ങാത്തം, അതിന് നല്കിയ വിശദീകരണം എന്നിവയൊന്നും ജനങ്ങള്ക്ക് ദഹിച്ചില്ല. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ജീരകവെളളം കുടിക്കാന് ഉപദേശിച്ച വൈദ്യരെ പോലെയാകരുത് ഇടതുപക്ഷം. തെറ്റില് നിന്ന് തെറ്റിലേക്ക് പോയപ്പോള് ജനം സ്വയം രക്ഷാപ്രവര്ത്തനം നടത്തുകയായിരുന്നുവെന്നും രാഷ്ട്രീയ രേഖ തുറന്ന് വിമര്ശിക്കുന്നുണ്ട്.

മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്ത്തുന്നതില് പിണറായി വലിയ പങ്കുവഹിച്ചു. സാധാരണ ജനങ്ങള്ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് അടുക്കാന് കഴിയില്ല. പൗരപ്രമുഖരെന്നും സാധാരണക്കാരെന്നും ജനങ്ങളെ വേര്തിരിച്ചുളള കോടികള് ചെലവഴിച്ചുളള യാത്രയെന്ന ദുഷ്പേര് നേടാനേ നവകേരളസദസിന് ആയുളളു എന്നും രാഷ്ട്രീയ രേഖ കുറ്റപ്പെടുത്തുന്നുണ്ട്.

എല്ഡിഎഫ് യോഗങ്ങള് അടുത്തകാലത്തായി വെറും റിപ്പോര്ട്ടിങ് യോഗങ്ങളായി മാറുന്നു. അസഹനീയമായ വിലക്കയറ്റം, കുത്തഴിഞ്ഞ ആരോഗ്യവകുപ്പ്, ഉപകാരമില്ലാതായ സപ്ലൈകോ, കെഎസ്ആര്ടിസിക്കാരുടെ ദുരിതജീവിതം, കരുവന്നൂര് തട്ടിപ്പ്, കണ്ണൂര് ബോംബ് സ്ഫോടനം തുടങ്ങി സമസ്ത മേഖലകളിലും അസ്വസ്ഥത നുരഞ്ഞ് പൊന്തുന്നത് കാണേണ്ടവര് കണ്ടില്ലെന്നും എന്സിപി വിമര്ശിക്കുന്നു.

dot image
To advertise here,contact us
dot image