പി എസ് സി കോഴ വിവാദം; പരാതിക്കാരന്റെ വീട്ടിന് മുന്നില് കുത്തിയിരിപ്പ് സമരവുമായി പ്രമോദ് കോട്ടൂളി

അമ്മയും മകനും പ്രമോദിനൊപ്പമുണ്ട്

പി എസ് സി കോഴ വിവാദം; പരാതിക്കാരന്റെ വീട്ടിന് മുന്നില് കുത്തിയിരിപ്പ് സമരവുമായി പ്രമോദ് കോട്ടൂളി
dot image

കോഴിക്കോട്: പി എസ് സി കോഴ വിവാദത്തില് പരാതിക്കാരനെന്ന് കരുതുന്നയാളുടെ വീടിന് മുന്നില് കുത്തിയിരിപ്പ് സമരം തുടങ്ങി പ്രമോദ് കോട്ടൂളിയും അമ്മയും. സംഭവത്തില് പാര്ട്ടിക്ക് പരാതി നല്കിയ ചേവായൂര് സ്വദേശി ശ്രീജിത്തിന്റെ വീടിന്റെ മുന്നിലാണ് സമരം തുടങ്ങിയത്. താന് തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞു. താന് പാര്ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തന്റെ പാര്ട്ടി തോല്ക്കുന്നത് കാണാന് താന് ആഗ്രഹിക്കുന്നില്ല. പക്ഷെ സത്യാവസ്ഥ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില് ഗൂഡാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞു.

പ്രമോദിന്റെ അമ്മയും മകനും സുഹൃത്തുക്കളും പ്രമോദിനൊപ്പമുണ്ട്. പൊലീസുകാര് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ നടപടിയെടുത്ത പാര്ട്ടി കോഴ വിവാദത്തില് തെളിവ് തരണമെന്നും അദ്ദേഹം അമ്മയോടൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചു.

പി എസ് സി കോഴ വിവാദം; പ്രമോദ് കോട്ടൂളിയെ പുറത്താക്കാന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില് തീരുമാനം

വിഷയത്തില് കോഴിക്കോട് ടൗണ് ഏരിയാ കമ്മിറ്റിയംഗമായ പ്രമോദിനെ പുറത്താക്കാന് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണത്തില് അടിസ്ഥാനമില്ല. ഇത് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. മകനായിട്ടാണ് ഞാന് സഖാവായത്. ആരോടും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഉണ്ടെങ്കില് പാര്ട്ടി തെളിവ് തരണം. ആരോടെങ്കിലും പണത്തിനായി ഞാന് സംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില് അതിന്റെ തെളിവ് പാര്ട്ടി തരണം. എനിക്ക് റിയല് എസറ്റേറ്റ് മാഫിയയുമായി യാതൊരു ബന്ധവുമില്ല. ഒരു റിയല് എസ്റ്റേറ്റ് കച്ചവടം പോലും നടത്തിയിട്ടില്ല. ഉണ്ടെങ്കില് പാര്ട്ടി ബോധ്യപ്പെടുത്തണം. പാര്ട്ടി ആരോപിക്കുന്നതുപോലെ താന് 22 ലക്ഷം ആര്ക്ക് കൊടുത്തു.ആര് വാങ്ങി എന്നത് തെളിയിക്കണം. അത് എനിക്ക് തന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നും പ്രമോദ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us