ആരാണ് റിയൽ എസ്റ്റേറ്റ്ഭീകരൻ, തെരുവിൽ അന്തിയുറങ്ങുന്നവരോ? ആരോപണം ശത്രുക്കളുടേതെന്ന് പ്രമോദ് കോട്ടൂളി

പാർട്ടി ഓഫീസിലെത്തിയ പ്രമോദ് കോട്ടൂളി പാർട്ടി വിശദീകരണം ചോദിച്ചു എന്ന കാര്യം നിഷേധിച്ചു

ആരാണ് റിയൽ എസ്റ്റേറ്റ്ഭീകരൻ, തെരുവിൽ അന്തിയുറങ്ങുന്നവരോ? ആരോപണം ശത്രുക്കളുടേതെന്ന് പ്രമോദ് കോട്ടൂളി
dot image

കോഴിക്കോട്: തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിൽ ശത്രുക്കളാണെന്ന് പ്രമോദ് കോട്ടൂളി. എന്റെ ജീവിതം തുറന്നുകിടക്കുകയാണെന്നും ആർക്ക് വേണമെകിലും അഴിമതിയുണ്ടോ എന്ന് പരിശോധിക്കാമെന്നും പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഓഫീസിലെത്തിയ പ്രമോദ് കോട്ടൂളി എന്നാൽ പാർട്ടി വിശദീകരണം ചോദിച്ചു എന്ന കാര്യം നിഷേധിച്ചു.

ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പ്രമോദ് കോട്ടൂളി ചെയ്തത്. ആരോപണത്തിന് പിന്നിൽ ശത്രുക്കളാണ്. എന്നാൽ ആരാണ് ആ ശത്രുക്കൾ എന്ന ചോദ്യത്തിന് പ്രമോദ് ഉത്തരം പറഞ്ഞുമില്ല. താൻ എന്തോ അമാനുഷികനായ ആളാണെന്നാണ് വാർത്തയിൽ വരുന്നത്. റിയൽ എസ്റ്റേറ്റ് ഭീകരൻ എന്നൊക്കെയുണ്ട്. എന്നാൽ അതൊന്നുമല്ല. തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം നൽകിയും മറ്റുമാണ് ഇത്രയും കാലം താൻ പ്രവർത്തിച്ചത്. അവരാണോ റിയൽ എസ്റ്റേറ്റ് എന്നും പ്രമോദ് ചോദിച്ചു.

തനിക്കുണ്ടായ വിഷമം കൊണ്ടാണ് എഫ്ബിയിൽ കാര്യങ്ങൾ വിശദീകരിച്ച് പോസ്റ്റ് ഇട്ടതെന്നും പ്രമോദ് പറഞ്ഞു. തന്റെ പൊതുജീവിതം അപ്പാടെ തുറന്നുകാണിച്ചയാളാണ് താൻ. ആർക്ക് വേണമെങ്കിലും തന്റെ ഇടപാടുകളോ എന്തും പരിശോധിക്കാം. ചിരിക്കുന്നവർ എല്ലാം സുഹൃത്തുക്കളല്ല എന്ന് പറഞ്ഞ പ്രമോദ് ഒരാൾ ശിക്ഷിക്കപ്പെടണമെങ്കിൽ കുറ്റം ചെയ്യണമെന്നും കൃത്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പറഞ്ഞു. പാർട്ടി ഓഫീസിലെത്തിയ പ്രമോദ് കോട്ടൂളി എന്നാൽ പാർട്ടി വിശദീകരണം ചോദിച്ചു എന്ന കാര്യം നിഷേധിച്ചു.

റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്സ് ചർച്ചകളോടുള്ള മറുപടിയെന്ന നിലയിലാണ് പ്രമോദ് കോട്ടൂളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മയെ ബോധ്യപ്പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കടം ഉള്ള ആളാണ്, ആ കടം വീട്ടാൻ ബുദ്ധിമുട്ടുകയാണ് താനെന്നുമാണ് പ്രമോദ് പറയുന്നത്. ഒരു റിയൽ എസ്റ്റേറ്റ് ബന്ധവും തനിക്കില്ലെന്നും പ്രമോദ് കുറിച്ചു.

'ഇപ്പോൾ എൻ്റെ പേരിലുള്ള വീടും ഭൂമിയും പണയത്തിലാണ്, ആ ബാങ്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരിക്കുന്നതാണ്. ഇതുവരെ ജീവിച്ച കടം തീർക്കാൻ 2020 ൽ എടുത്തവായ്പയാണ്. 2024 ഈ മാസം 9ന് ലോൺ തുക ഇതുവരെ ഒരു പൈസയും അടയ്ക്കാത്തതിൻ്റെ ഭാഗമായി അദാലത്തിൽ വെച്ചിട്ടുണ്ട്, താങ്കൾക്ക് അന്വേഷിക്കാം. 2020 മുതൽ സ്വന്തം വീടിൻ്റെ ലോൺ അടയ്ക്കാൻ പറ്റാത്ത റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ആളാണ് പ്രമോദ് കോട്ടൂളി. എൻ്റെ ജീവിതം തുറന്ന് വെച്ചിരിക്കുന്നു.... ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ താങ്കൾക്ക് പരിശോധിക്കാം. കൊന്നു തിന്ന് കഴിഞ്ഞാൽ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ..'; പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നൽകി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന പരാതി. ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ പ്രമോദിനെതിരെ വിമർശനം ഉയർന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us