'മുന്നണി യോഗത്തിന് പോകുന്നത് ദ്വന്ദയുദ്ധത്തിന് അല്ല'; മുന്നണിമാറ്റ ചര്ച്ചകളെ തള്ളി ബിനോയ് വിശ്വം

'ഇപ്പോള് മുന്നണിയില് അര്ഹമായ പരിഗണന ലഭിക്കുന്നുണ്ട്'

'മുന്നണി യോഗത്തിന് പോകുന്നത് ദ്വന്ദയുദ്ധത്തിന് അല്ല'; മുന്നണിമാറ്റ ചര്ച്ചകളെ തള്ളി ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: മുന്നണിമാറ്റ ചര്ച്ചകളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന കൗണ്സിലിലായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. ഇത് വേറോരു മാര്ഗം ആലോചിക്കേണ്ട ഘട്ടമോ സമയമോ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആവശ്യമില്ലാത്ത ചര്ച്ചകളിലേക്ക് പോകരുത്. സിപിഐഎമ്മും സിപിഐയും തമ്മില് തര്ക്കമുണ്ടെന്ന് വന്നാല് അത് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കും. ഇപ്പോള് മുന്നണിയില് അര്ഹമായ പരിഗണന ലഭിക്കുന്നുണ്ട്. മുന്നണി യോഗത്തിന് പോകുന്നത് ദ്വന്ദയുദ്ധത്തിന് അല്ലെന്നും അദ്ദേഹം പറഞ്ഞു.

യോജിച്ച് പ്രവര്ത്തിച്ചു പോകേണ്ടതുണ്ട്. ബിജെപി ഭീഷണിയെ ചെറുതായി കാണരുത്. സിപിഐഎമ്മിനെക്കാള് സംഘടനാശേഷി കുറഞ്ഞ സിപിഐയെയാകും ബിജെപിക്ക് വേഗം തകര്ക്കാനാവുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇതിനിടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദത്തിനും സംസ്ഥാന കൗണ്സിൽ സാക്ഷിയായിരുന്നു. സംസ്ഥാന കൗണ്സില് യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില് ഏര്പ്പെട്ടത്. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്കിയതിനെ എതിര്ത്ത് വി എസ് സുനില്കുമാര് രംഗത്തെത്തിയതാണ് ചര്ച്ചകളുടെ തുടക്കം. സുനീര് ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇന്നലെ യോഗത്തില് അഭിപ്രായപ്പെട്ടിരുന്നു. മുതിര്ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്കുമാര് യോഗത്തില് പറഞ്ഞു. ഇതോടെയാണ് യോഗത്തില് ചേരിതിരിഞ്ഞുള്ള വിമര്ശനം തുടങ്ങിയത്.

ചര്ച്ചയുടെ ആദ്യദിനമായ ഇന്നലെ കാനം വിരുദ്ധപക്ഷം സുനീറിന് എതിരെ ഒന്നായി ആസൂത്രിത വിമര്ശനം നടത്തി. എന്നാല്, ഇന്ന് പഴയ കാനം പക്ഷം സുനീറിന് അനുകൂലമായി ഇതിനെതിരെ തിരിച്ചടിച്ചു. ഇതിന്റെ ഭാഗമായി വി എസ് സുനില് കുമാറിനെ ഒരു വിഭാഗം സംഘടിതമായി കടന്നാക്രമിച്ചു. ആറ് തവണ എംഎല്എ ആയ ആള് ഏഴാം തവണ തോറ്റപ്പോള് രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയ്യടിക്കുകയും ചെയ്തവരാണ് ഇപ്പോള് സുനീറിനെ വിമര്ശിക്കുന്നതെന്നും കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗണ്സില് അംഗം സുശീലന് പ്രതികരിച്ചു.

പിന്നീടും ഒരാളെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. അതിന്റെ മാനദണ്ഡമെന്തെന്ന് ഇപ്പോഴും അറിയില്ലെന്നും സുശീലന് പറഞ്ഞു. കെ ഇ ഇസ്മയിലിനെയും എം പി അച്യുതനെയും ഉദ്ദേശിച്ചായിരുന്നു സുശീലന്റെ വിമര്ശനം. സംഭവത്തില് സുനില്കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന് അരുണ് ഇന്നലെ രംഗത്തെത്തിയിരുന്നു. 40 വയസിന് മുന്പ് എംഎല്എയും 50 വയസിന് മുന്പ് മന്ത്രിയുമായാള് തന്നെ ഇതു പറയണമെന്ന് അരുണ് യോഗത്തില് പരിഹസിച്ച് മറുപടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുനില് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.

ഇതിനിടെ സുനില്കുമാറിനെതിരെ സുനീറിന്റെ ഒളിയമ്പിനും സംസ്ഥാന കൗണ്സില് യോഗം സാക്ഷ്യം വഹിച്ചു. നമ്മള് ആത്മസുഹൃത്തുക്കള് എന്ന് കരുതി കൊണ്ടുനടക്കുന്നവര് നമ്മളെ എത്രമാത്രം സ്നേഹിക്കുന്നു മനസിലായെന്ന് സുനീര് പറഞ്ഞു. അതാണ് ഈ ചര്ച്ച കൊണ്ട് ഉണ്ടായ പ്രയോജനം. ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും സംസ്ഥാന കൗണ്സിലില് സുനീര് മറുപടി പറഞ്ഞു.

ഇതിനിടെ സുനില്കുമാറിനെതിരെ സുനീറിന്റെ ഒളിയമ്പ് പ്രസംഗത്തിനും സംസ്ഥാന കൗണ്സില് യോഗം സാക്ഷ്യം വഹിച്ചു. നമ്മള് ആത്മസുഹൃത്തുക്കള് എന്ന് കരുതി കൊണ്ടുനടക്കുന്നവര് നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസിലായെന്ന് സുനീര് പറഞ്ഞു. അതാണ് ഈ ചര്ച്ച കൊണ്ട് ഉണ്ടായ പ്രയോജനം. ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും സംസ്ഥാന കൗണ്സിലില് സുനീര് മറുപടി പറഞ്ഞു.

'ലോൺ അടയ്ക്കാൻ പറ്റാത്ത റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ആൾ'; വൈകാരിക കുറിപ്പുമായി പ്രമോദ് കോട്ടൂളി

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്. നിലവില് ഹൗസിംഗ് ബോര്ഡ് ചെയര്മാനാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പില് വയനാട് ലോക്സഭാ മണ്ഡലത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us