ആലപ്പുഴയില് ബാറിൽ മദ്യപിച്ചൊരാൾ, ബണ്ടിച്ചോറാണെന്ന് സംശയം; പൊലീസ് അന്വേഷണം

ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്ന്ന് ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

 ആലപ്പുഴയില് ബാറിൽ മദ്യപിച്ചൊരാൾ, ബണ്ടിച്ചോറാണെന്ന് സംശയം; പൊലീസ് അന്വേഷണം
dot image

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി. ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്ന്ന് ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സിസിടിവി ദൃശ്യത്തെ തുടർന്ന് അമ്പലപ്പുഴയിലും വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

കോളറ വ്യാപനം; പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് നിര്ദേശിച്ച് ആരോഗ്യ മന്ത്രി

അതേസമയം ബണ്ടിച്ചോർ അവസാനമായി ഉണ്ടായിരുന്നത് കോയമ്പത്തൂർ ജയിലിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബണ്ടിച്ചോർ ജയിൽ മോചിതനായിട്ടുണ്ടോ എന്ന വിവരം പൊലീസ് അന്വേഷിച്ച് വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ഹൈടെക് കള്ളനെന്ന പേരിലാണ് ബണ്ടി ചോർ അറിയപ്പെടുന്നത്.

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാര്ക്ക് ദാരുണാന്ത്യം; രണ്ട് മലയാളികള്ക്ക് പരിക്ക്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us