തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച എസ്പിഒമാരുടെ പ്രതിഫലം; പൊലീസ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു

പണം കിട്ടാത്ത വാർത്ത തുടർച്ചയായി പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ടി വിയായിരുന്നു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച എസ്പിഒമാരുടെ പ്രതിഫലം; പൊലീസ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു
dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പ്രതിഫലം കിട്ടും. സർക്കാർ പണം അനുവദിച്ച് ഉത്തരവിറക്കി. 6 കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊലീസിൻ്റെ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. 25000ലേറെ എസ്പിഒമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നത്. 1300 രൂപയായിരുന്നു ഇവർക്കുള്ള പ്രതിദിന വേതനം. രണ്ട് ദിവസം ഡ്യൂട്ടി ചെയ്ത ഇവർക്ക് ലഭിക്കേണ്ടിയിരുന്ന 2600 രൂപ പക്ഷെ ലഭിച്ചിരുന്നില്ല. പണം കിട്ടാത്ത വാർത്ത തുടർച്ചയായി പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ടി വിയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഫണ്ടിൽ നിന്നും പണം അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ് പ്രശ്നത്തിന് കാരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയില്ലാതെയായിരുന്നു സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയോഗിച്ചത്. കമ്മീഷൻ്റെ നിർദ്ദേശവും പൊലീസ് പാലിച്ചില്ല. ഇതിനെ തുടർന്നായിരുന്നു പ്രതിഫലം അനുവദിക്കാനാവില്ലെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. ഇതോടെ പ്രതിഫല വിതരണം പ്രതിസന്ധിയാവുകയായിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ 36 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രതിഫലമായി ആകെ കൊടുക്കാനുണ്ടായിരുന്നത് ആറരക്കോടിയിലധികം രൂപയായിരുന്നു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, എൻസിസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് എസ്പിഒ ഡ്യൂട്ടിയിലുണ്ടായിരുന്നത്. പണം അനുവദിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് 2600 രൂപവീതം ലഭിക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പൊലീസ് ഫണ്ടിൽ നിന്നും അറ് കോടിയിലധികം രൂപയാണ് നഷ്ടമാകുന്നത്.

മുന് വര്ഷങ്ങളില് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന് ബൂത്തില് വിതരണം ചെയ്തിരുന്ന പണമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസമായിട്ടും കിട്ടാത്തതിരുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്സിസി, എന്എസ്എസ് എന്നിവയില്പ്പെട്ട വിദ്യാര്ത്ഥികളും സര്വീസില് നിന്ന് വിരമിച്ച ഭടന്മാരുമെല്ലാം ഇത്തവണ തിരഞ്ഞെടുപ്പിന് സ്പെഷ്യല് പൊലീസ് ഓഫീസര്മാരായി ജോലി ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us