കായികമേള ഇനിമുതല് സ്കൂള് ഒളിമ്പിക്സ്; സ്കൂള് കലോത്സവം ഡിസംബറില്

കലോത്സവം പുതുക്കിയ മാന്വല് പ്രകാരമായിരിക്കും നടത്തുക

കായികമേള ഇനിമുതല് സ്കൂള് ഒളിമ്പിക്സ്; സ്കൂള് കലോത്സവം ഡിസംബറില്
dot image

തിരുവനന്തപുരം: സംസ്ഥാന സ്കൂള് കായികമേളയില് അടിമുടി മാറ്റം. ഇനി മുതല് സ്കൂള് ഒളിമ്പിക്സ് ആയി നാല് വര്ഷത്തിലൊരിക്കല് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. എല്ലാവര്ഷവും കായികമേള നടക്കും. സ്കൂള് ഒളിമ്പിക്സ് നാല് വര്ഷത്തില് ഒരിക്കല് മാത്രമായിരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്ഷത്തെ കായികമേള ഒക്ടോബര് 18 മുതല് 22 വരെ എറണാകുളത്ത് വെച്ചായിരിക്കും നടക്കുക.

കായിക മേളയും ഒളിമ്പിക്സും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഈ വര്ഷത്തെ സ്കൂള് കലോത്സവം ഡിസംബറില് നടക്കും. തിരുവനന്തപുരം വേദിയാകും. പുതുക്കിയ മാന്വല് പ്രകാരമായിരിക്കും ഇത്തവണ സ്കൂൾ കലോത്സവം നടത്തുക. ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us