തിരുവനന്തപുരം ജില്ലാ കമ്മറ്റി; ശരിയും തെറ്റും ആയുള്ള നിരവധി വാര്ത്തകള് വന്നിട്ടുണ്ടെന്ന് മന്ത്രി

എന്ത് കൊണ്ട് സജി ചെറിയാൻ തിരുത്തിയില്ല എന്ന് ചോദ്യത്തോട് സജി ചെറിയാന് പനി ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

dot image

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാർത്തകളില് ശരിയും തെറ്റും ആയുള്ള നിരവധി വാർത്തകൾ വന്നിട്ടുണ്ടെന്ന് മന്ത്രിയും മുതിര്ന്ന നേതാവുമായ വി ശിവന്കുട്ടി. സിപിഐഎം നേതാക്കളെ ഒന്ന് റെഡിയാക്കിയാലേ മതിയാകു എന്ന തരത്തിലാണ് ചിലർ വാർത്ത നൽകുന്നത്. ബോധപൂർവ്വമാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. പൂർണ്ണമായും വന്നിട്ടുള്ള വാർത്തകൾ ശരിയല്ല. നിങ്ങൾക്ക് ഊഹിച്ച് എഴുതാമെന്നും അദ്ദേഹം പറഞ്ഞു.

ക്ലസ്റ്റർ യോഗങ്ങളിൽ നിർബന്ധമായും അധ്യാപകർ പങ്കെടുക്കണം. ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുക്കാതെ എങ്ങനെ അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കും. ഓരോ വർഷവും കാലാനുസൃതമായ മാറ്റം പാഠപുസ്തകങ്ങളിൽ കൊണ്ടുവരും. സ്പോർട്സ് സ്കൂളുകളിൽ പ്രത്യേക പാഠ്യ പദ്ധതി നടപ്പിലാക്കും. ഒന്നാം ക്ലാസിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞത് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞത് ഗൗരവമായി പരിശോധിക്കും. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അദ്ദേഹം തിരുത്തും. തെറ്റ് പറ്റിയാൽ അദ്ദേഹം തിരുത്താറുണ്ട്. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണെന്നും മന്ത്രി പറഞ്ഞു.

എന്ത് കൊണ്ട് സജി ചെറിയാൻ തിരുത്തിയില്ല എന്ന് ചോദ്യത്തോട് സജി ചെറിയാന് പനി ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിയമസഭയിലും വന്നില്ല, മന്ത്രിസഭാ യോഗത്തിലും വന്നില്ല, എന്നെ പേടിച്ച് വരാതിരിക്കുന്നു എന്നാണ് പറയുന്നത്. മന്ത്രി പറഞ്ഞത് സത്യമല്ല. ശുദ്ധ മനസ്സ് കൊണ്ട് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. തിരുത്താൻ സമയം കൊടുക്കാമെന്നും മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image