മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ അപ്പീല് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റെ വിധി പകര്പ്പ് അഭിഭാഷകര് ഇന്ന് സുപ്രിംകോടതിയില് ഹാജരാക്കും

dot image

ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസില് ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ അപ്പീല് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വിഎന് ഭട്ടി എന്നിവര് ഉള്പ്പെട്ട അവധിക്കാല ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. ദില്ലി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റെ വിധി പകര്പ്പ് അഭിഭാഷകര് ഇന്ന് സുപ്രിംകോടതിയില് ഹാജരാക്കും.

ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയില് അസ്വഭാവികതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ നിരീക്ഷണം. ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുന്പാണ് എന്ഫോഴ്സ്മെന്റ് ഡയറകട്രേറ്റ് വിധിയെ ചോദ്യം ചെയ്തതെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്റെ വാദം. ജാമ്യ ഉത്തരവ് തടയാന് ഹൈക്കോടതിക്ക് വാക്കാല് ഉത്തരവ് നല്കാനാവില്ല. കാരണങ്ങളില്ലാതെയാണ് ഹൈക്കോടതി ജാമ്യം നടപ്പാക്കുന്നത് തടഞ്ഞതെന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വാദം. കള്ളപ്പണം തടയുന്ന നിയമത്തിലെ ഇരട്ട വ്യവസ്ഥ പാലിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

dot image
To advertise here,contact us
dot image