പത്തിരിപ്പാലയിൽ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; മൂവരും വയനാട്ടില്

അയൽവാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിലേക്ക് ഇറങ്ങിയത്.

പത്തിരിപ്പാലയിൽ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; മൂവരും വയനാട്ടില്
dot image

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. പുലർച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചു.

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതായതോടെയാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്. അയൽവാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിലേക്ക് ഇറങ്ങിയത്. എന്നാൽ മൂന്ന് പേരെയും സ്കൂളിൽ കാണാതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ അന്വേഷിച്ച് കണ്ടെത്താനാകാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. സ്കൂൾ യൂണിഫോമിലാണ് മൂന്ന് പേരും ഇറങ്ങിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us