മാസ്ക് ധരിച്ച് ബൈക്കില് കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്ജിതം

മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

dot image

തിരുവനന്തപുരം: മാസ്ക് ധരിച്ച് ബൈക്കിൽ എത്തി മോഷണം നടത്തുന്ന മൂന്നംഗസംഘത്തിനായി അന്വേഷണം ഊർജിതം. കുന്നത്തുകാൽ കട്ടച്ചൽവിളയിൽ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവൻ മാലയും തവരവിള കുട്ടത്തിവിളയിൽ സ്കൂട്ടർ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് സംഘം പിടിച്ചു പറിച്ചത്. പിന്നീട് പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കുന്നത്തുകാൽ, നാറാണി, അമ്പലത്തിൻകാല ബിനു ഭവനിൽ ബേബിയുടെ ഒന്നര പവൻ മാലയാണ് കട്ടച്ചൽവിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ കവർന്നത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ഒരാളും പുറകിലിരുന്ന രണ്ടു പേർ ഹെൽമെറ്റ് ഇല്ലാതെയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുറകിലിരുന്നവർക്ക് മാസ്ക് ഉണ്ടായിരുന്നു. പുറകിലിരുന്നയാളാണ് മാല പിടിച്ചുപറിച്ചത്.

പ്രതികൾ സഞ്ചരിച്ച വഴിയിലെ സി സി ടി വി ദൃശ്യങ്ങൾ ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ പരിശോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
dot image
To advertise here,contact us
dot image