
മലപ്പുറം: വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിൽ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുമ്പ് രാത്രിയിലായിരുന്നു ആക്രമണം എന്നാണ് പരാതി. പ്രതികളെ കുറിച്ച് കൃത്യമായ വിവരം യുവതി പൊലീസിന് നൽകിയെന്നാണ് സൂചന. രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.