
കോഴിക്കോട്: ന്യൂനപക്ഷങ്ങള്ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില് പോസ്റ്റിട്ട സിപിഐഎം ലോക്കല് സെക്രട്ടറിക്കെതിരെ നടപടി. സിപിഐഎം പുതുപ്പാടി ലോക്കല് സെക്രട്ടറി പി കെ ഷൈജലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. നാട്ടുവാര്ത്ത എന്ന പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റിട്ടത്.