
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് വന് സ്വര്ണ വേട്ട. 1.350 കിലോഗ്രാം സ്വര്ണ്ണമാണ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറില് ഒളിപ്പിച്ചാണ് സ്വര്ണ്ണം കടത്താന് ശ്രമിച്ചത്. റിയാദില് നിന്ന് കൊച്ചിയിലേക്ക് വന്ന മലപ്പുറം സ്വദേശിയില് നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റഡിയില് എടുത്തിട്ടുണ്ട്.