
/topnews/kerala/2024/06/13/suresh-gopi-reply-to-m-k-raghavan-over-aiims-discussion
തൃശൂര്: എയിംസ് വിഷയത്തില് പ്രാദേശിക വാദം വേണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിന് ഒരു എയിംസ് സാധ്യതയുണ്ടെങ്കില് പ്രാദേശിക വാദം ഉന്നയിച്ച് പിടിവലി നടത്തി വീണ്ടും വൈകിപ്പിക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു.
'ചര്ച്ചയെല്ലാവര്ക്കുമാകാം. പ്രാദേശികമാവരുത്. തിരുവന്തപുരത്തോ കൊല്ലത്തോ തൃശൂരോ വേണമെന്ന് പറയുന്നില്ല. കേരളത്തിന് വേണമെന്നാണ് ആവശ്യപ്പെട്ടത്. കേരളത്തിന് വരാന് സാധ്യതയുണ്ടെങ്കില് പ്രാദേശിക വാദം ഉന്നയിച്ച് പിടിവലി നടത്തി വീണ്ടും വൈകിപ്പിക്കരുത്.' സുരേഷ് ഗോപി പറഞ്ഞു.
'രാഘവേട്ടന് അത് പറയാനുള്ള അവകാശം ഉണ്ട്. 14 ജില്ലയ്ക്കും അവകാശം ഉണ്ട്. എയിംസ് അര്ഹതയുള്ള സ്ഥലത്ത് വരും. മുഖ്യമന്ത്രിയെ കണ്ടു. ഇനിയും കാണും.' എന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് കോഴിക്കോട് വേണമെന്ന എം കെ രാഘവന് എംപിയുടെ ആവശ്യം സംബന്ധിച്ച ചോദ്യത്തോട് ആഗ്രഹിക്കാന് ആര്ക്കും അവകാശമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു പ്രതികരണം. പിന്നാലെ, സംസ്ഥാന സര്ക്കാരാണ് എയിംസിനായി കോഴിക്കോട് കിനാലൂരില് സ്ഥലം കണ്ടെത്തിയതെന്നും ഇതില് തനിക്ക് ദുരുദ്ദേശമില്ലെന്നും എം കെ രാഘവനും പ്രതികരിച്ചു.
കേരളത്തില് എയിംസ് എന്നത് 15 വര്ഷത്തിലധികമായി ചര്ച്ചചെയ്യുന്നു. 150 ഏക്കര് ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. സ്ഥലം ഒരു വിഷയമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സര്ക്കാര് കിനാലൂരില് സ്ഥലം കണ്ടെത്തിയത്. സുരേഷ് ഗോപി സംസ്ഥാന സര്ക്കാറുമായി ആലോചന നടത്തണം. അത് മറന്നേക്കൂ എന്ന ഏകപക്ഷീയമായ ഭാഷ ശരിയല്ല. എയിംസ് ചെറിയ വിഷയമല്ല. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. അദ്ദേഹവുമായി ചര്ച്ചനടത്തും. കോഴിക്കോടുവന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നു എന്നായിരുന്നു എം കെ രാഘവന്റെ പ്രതികരണം.