തിരുത്തൽ വേണ്ടിവരും, സർക്കാരിന് മികവ് വേണം: ബിനോയ് വിശ്വം

സർക്കാരിന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞു

dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തൽ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട്. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല. സർക്കാരിന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം വേണമെന്ന് ജനം പറയുന്നു. എല്ലാ കുറ്റവും സിപിഐഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും. ഭരണവിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് പ്രശ്നങ്ങൾക്ക് കാരണം.

ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലും ബിനോയ് വിശ്വം പരോക്ഷമായി വിമർശനം നടത്തി. മാർ കൂറിലോസ് സിപിഐയെ വിമർശിച്ചാൽ ഇങ്ങനെ പ്രതികരിക്കില്ല. എന്തുവന്നാലും ഈ രീതിയിൽ പ്രതികരിക്കില്ല. എല്ലാവരും ഒരുപോലെ ആകണമെന്ന് നിർബന്ധം പിടിക്കാനാകില്ല. ഓരോരുത്തർക്കും ഓരോ രീതികളാണെന്നും ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞു. കൂറിലോസ് തിരുമേനിക്ക് വേദനിച്ചിട്ടുണ്ടാകാം, പക്ഷേ ഇടതുപക്ഷ വിരുദ്ധനാകില്ല.

സിപിഐ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തർക്കമല്ല, ചർച്ചയാണ് ഉണ്ടായതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചർച്ചകളിലൂടെയാണ് ഒറ്റ പേരിലേക്ക് എത്തിയത്. യോഗത്തിൽ ഉയർന്നുവന്ന എല്ലാ പേരിനും യുക്തിയുണ്ട്. സിപിഐയിൽ പ്രശ്നമെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങളുടേത് പ്രത്യേക മാനസികാവസ്ഥയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image