

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് ഏറ്റ തിരിച്ചടിയുടെ കാരണം കണ്ടെത്തി അത് തിരുത്താൻ നടപടി എടുക്കണമെന്ന് ഐഎൻഎൽ. ലഭിക്കേണ്ട വോട്ടുകൾ പോലും കിട്ടാതെ നിഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതിൻ്റെ കാരണം കണ്ടെത്തണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൻഡ്യ മുന്നണിയുടെ നേട്ടം ആശ്വാസകരമാണെന്നും എന്നാൽ ഇടത് മുന്നണിക്ക് പ്രതീക്ഷക്കെത്ത് ഉയരാൻ സാധിച്ചില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മുന്നണി സംവിധാനത്തിലെ മാറ്റം, ചില വർഗീയ സംഘടനകളടക്കം വലതിനൊപ്പം ചേർന്നത് ഇൻഡ്യ മുന്നണിക്ക് വോട്ട് വർധനവ് ഉണ്ടാകാൻ കാരണമായി. ഐഎൻഎൽ നേതാക്കൾ മുസ്ലിം ലീഗിലേക്ക് പോകുമെന്ന പ്രചാരണം തെറ്റാണെന്നും ഐഎൻഎൽ പറഞ്ഞു.
എപ്പോഴും ഇടതിനൊപ്പം ഉണ്ടാകുമെന്നും വോട്ട് ചോർച്ചയിൽ സംഭവിച്ചതിനെ പറ്റി ശരിയായി വിശകലനം ചെയ്ത് എൽഡിഎഫ് യോഗത്തിൽ അവതരിപ്പിക്കുമെന്നും ഐഎൻഎല് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു.
'തോറ്റെങ്കിലും വിട്ടുകളയില്ല';'തൃശ്ശൂർ മോഡൽ' പത്തനംതിട്ടയിൽ പരീക്ഷിക്കാൻ അനിൽ ആൻ്റണി