

തൃശ്ശൂർ: സ്കൂളുകളുടെ മറവിൽ നടത്തിയ വൻ തട്ടിപ്പിൽ ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. തൃശ്ശൂർ കൂരിക്കുഴി, പള്ളിക്കൽ, മച്ചാട് സ്കൂളുകളുടെ മറവിൽ മാനേജറായ വി സി പ്രവീൺ നടത്തിയ വൻ തട്ടിപ്പിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. അനധികൃതമായി തലയെണ്ണൽ നടത്തിയ സംഭവത്തിൽ മൂന്ന് തസ്തിക വെട്ടിക്കുറച്ചാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ്. തട്ടിപ്പിന് കൂട്ടുനിന്ന് പ്രധാന അധ്യാപകനും മറ്റ് അധ്യാപകർക്കുമെതിരെയും നടപടിക്ക് നിർദേശമുണ്ട്. റിപ്പോർട്ടർ എസ്ഐടി അന്വേഷണ പരമ്പര എയിഡഡ് കൊള്ളയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചത്.
തട്ടിപ്പ് തുടങ്ങി പതിനഞ്ച് വർഷത്തിന് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് നടപടി കടുപ്പിക്കുന്നത്. 2019 മുതൽ 2024 വരെ 221 ഇല്ലാത്ത കുട്ടികളെ ഉണ്ടെന്ന് കാണിച്ച കള്ളക്കണക്കിൽ ഡിവിഷൻ കൂട്ടുകയും തസ്തിക ഉയർത്തുകയും ചെയ്തിരുന്നു. വർഷങ്ങളായി മൂന്ന് സ്കൂളുകളിലും വി സി പ്രവീൺ ചെയ്യുന്നത് ഇത് തന്നെയായിരുന്നു. മൂന്ന് തവണയും സൂപ്പർ ചെക്ക് സെൽ ഇത് പിടികൂടിയെങ്കിലും വി സി പ്രവീണിനെ തൊടാനായില്ല. എഇഒ ഓഫീസും ഡിഡിഇ ഓഫീസിലും ഡിപിഐയിലും മാനേജർക്ക് വേണ്ടി തട്ടിപ്പിന് കൂട്ടു നിൽക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടായിരുന്നു.
മുതിര്ന്ന സിപിഐഎം നേതാവ് കെ എസ് ശങ്കരൻ അന്തരിച്ചുകൂരിക്കുഴി സ്കൂളിൽ മാത്രം മൂന്ന് തസ്തികകളാണ് വെട്ടിക്കുറക്കാൻ ഉത്തരവിട്ടത്. പ്രവീണിൻ്റെ തട്ടിപ്പിന് കൂട്ടുനിന്ന കൂരിക്കുഴിയിലെ പ്രധാന അധ്യാപിക, മറ്റ് ഏഴ് അധ്യാപകർ എന്നിവർക്കെതിരെ നടപടി എടുക്കാനും ഉത്തരവായി. നടപടി എടുക്കാൻ മാനേജറോട് ആണ് നിർദേശിച്ചത്. മാനേജർ നടപടി എടുത്തില്ലെങ്കിൽ മാനേജർക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് നടപടി എടുക്കാം. വിസി പ്രവീൺ പറഞ്ഞത് അനുസരിച്ച് അധ്യാപകർക്കെതിരെ വിസി പ്രവീൺ തന്നെ നടപടിക്ക് ഒരുങ്ങിയതോടെ ഇനി ഒരൊറ്റക്കുട്ടികളെപ്പോലും വ്യാജമായി ചേർക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു സംഘം അധ്യാപകർ.